ദുബായ്∙ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(34)അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (ശനി)പുലര്‍ച്ചെയായിരുന്നു അന്ത്യമെന്ന് മീഡിയ ഓഫിസ് അറിയിച്ചു.
ഖബറടക്കം ഇന്ന് വൈകിട്ട് ബർ ദുബായിലെ ഉമ്മു ഹുറൈർ ഖബർസ്ഥാനിൽ നടക്കും. ഷെയ്ഖ് റാഷിദിന്‍റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും ദുബായ് റൂളേഴ്സ് കോര്ട്ടുംഅനുശോചിച്ചു. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ അനുശോചന സൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടി.
No comments:
Post a Comment